Kerala

കാഞ്ചിയാര്‍ കൊലപാതകം; ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടി നുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷ തമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാര ണമെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പന : കട്ടപ്പന കാഞ്ചിയാറില്‍ യുവതി കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവ ത്തില്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിത മാക്കി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഭര്‍ത്താവ് ബിജേഷിന്റെ മൊ ബൈല്‍ ഫോണ്‍ ചൊവ്വാഴ്ച കുമളി അട്ടപ്പള്ളത്ത് കണ്ടെത്തിയിരുന്നു.

പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടിനുള്ളില്‍ പുത പ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയ തെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ പ്രശ്‌ന മാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവര്‍ക്കുമിടയില്‍ മാസ ങ്ങളായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയിലെ എഫ്‌സി കോണ്‍ വന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് വല്‍സമ്മ. അഞ്ചുവയസുകാരി മകള്‍ അല്‍നമരിയയും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്.

ശനി രാവിലെ വല്‍സമ്മ വീട്ടില്‍ നിന്ന് പോയതായാണ് ബിജേഷ്, യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഞായര്‍ രാവിലെ വത്സമ്മ യുടെ മാതാപിതാക്കള്‍ക്കൊപ്പം ഇയാള്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. ചൊവ്വ രാവിലെ മുതല്‍ ബിജേഷിനെയും കാണാ തായി. വൈകിട്ടോടെ വീട്ടുകാര്‍ പേഴുംകണ്ടത്തെ വീട് തുറന്നപ്പോഴാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

ജീവിക്കാനും മരിക്കാനുമാവാത്തതായിരുന്നു
അനുമോളുടെ ജീവിതം, എന്നിട്ടും മരിച്ചില്ല,
കൊന്നു, വേണ്ടെന്ന് പറഞ്ഞാല്‍ വെട്ടുന്നവര്‍
ഒന്നിച്ചുപോകില്ലെങ്കില്‍
കൊന്നുതള്ളുന്നതെന്തുകൊണ്ടാണ് ?

പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഒടുവില്‍ പുറത്തുവന്നത്. നെഞ്ചു പൊള്ളി ക്കുന്നതാണ് സന്ദേശം.

കാഞ്ചിയാറില്‍ അധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തി യ സംഭവത്തില്‍ പി തൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഒടുവില്‍ പുറത്തുവന്നത്. നെഞ്ചുപൊള്ളിക്കുന്നതാണ് സന്ദേശം.

എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോ കണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാ ന്‍ കഴിയുമല്ലോ. ഇതു ജീവി ക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്ക ണം.

പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെ ന്നൊന്നുമില്ലല്ലോ, മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്.

21ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.അനുമോള്‍ അയ ച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോ ണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അനുമോള്‍ മരിച്ചുവെന്ന വാ ര്‍ത്തയാണ് പുറത്ത് വന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.