ഐസിയുവില്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ മരിച്ച വിവരം ബ ന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്.ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചി ല്ലെന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം
ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവില്‍ കഴിഞ്ഞ രോ ഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസം കഴിഞ്ഞ്. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്‍ (55) ആണ് മരിച്ചത്. ഭാര്യയും മകനും വാര്‍ഡില്‍ ഉണ്ടായിട്ടും വിവിരം അറിയിച്ചില്ല. രോഗി യുടെ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലുദിവസ മായെന്ന് പറയുന്നത്. മേല്‍വിലാസവും നമ്പറും ഇല്ലാതിരുന്നത് കൊണ്ടാണ് അറിയിക്കാതിരുന്ന തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തങ്കപ്പന്റെ ഭാര്യയ്ക്ക് കോവിഡ് ബാധിക്കുകയും വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കൂ ട്ടിരിക്കാനാണ് തങ്കപ്പന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അ നുഭവപ്പെട്ട തങ്കപ്പനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവിരമൊന്നും ലഭി ക്കാതെ വന്നപ്പോഴാണ് ബന്ധുക്കള്‍ അന്വേഷിച്ചത്.
കഴിഞ്ഞദിവസവും ആശുപത്രിയില്‍ സമാന സംഭവം നടന്നിരുന്നു. ചികിത്സയിലായിരുന്ന കോവി ഡ് രോഗി മരിച്ച വിവരം ബന്ധുക്കളെ രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചത്. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്.
ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയു വില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു.
സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തുടര്‍ച്ചയായി വിളിച്ചിട്ടും കിട്ടിയില്ലെ ന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.