സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റു കളെ വിമര്‍ശിക്കുന്നതെന്ന് എ വിജയരാഘവന്‍.സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്നം സാക്ഷാത്കരി ക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു
തിരുവനന്തപുരം : പതിവില്‍ വ്യത്യസ്തമായി സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീ സില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. പാര്‍ട്ടി ആസ്ഥാനമായ എ കെ ജി സെന്ററില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. മറ്റു ജില്ലകളിലും പാര്‍ട്ടി കേന്ദ്ര ങ്ങളില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
സിപിഎം രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ ത്തിയത്. സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതു ണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു.സിപിഎമ്മിന്റെ സ്വാത ന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു.സ്വാതന്ത്ര്യസമര ചരിത്രത്തെ കു റിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്ന നിലപാടിലായിരുന്നു സിപിഎം ഇതുവരെ. അതിനാല്‍ തന്നെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ആര്‍എസ്എ സ് ദേശീയതാവാദവുമായി രംഗത്ത് വന്നതോടെ ഇതിനെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇ ത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുകയായിരു ന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.