Breaking News

രേഖകളും വസ്തുതകളും കൃത്യമായി പരിശോധിച്ചില്ല ; ലോകായുക്ത വിധിക്കെതിരെ മന്ത്രി കോടതിയിലേക്ക്

ബന്ധു നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണ മെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തര വിനെതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകാ യുക്തയുടെ ഉത്തരവ് റദ്ദാക്കണ മെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കോടതി കേസ് തീര്‍പ്പാക്കുന്നത് വരെ തുടര്‍ന്ന നടപടികള്‍ സ്റ്റേ ചെയ്യണം എന്നാണ് ജലീലിന്റെ ആവശ്യം. ബന്ധുനിയമത്തിലൂടെ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകാ യുക്തയുടെ നിര്‍ദേശം.

എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ ക ണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം.മാത്രമല്ല ഇക്കാര്യം നേരെത്തെ ഹൈക്കോടതി പരിശോധി ച്ചതാണെന്നും ജലീല്‍ കോടതിയെ അറിയിക്കും.

അതേസമയം ഹര്‍ജി ഇന്ന് നല്‍കിയാലും ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ നാളെയാകും പരിഗണനയ്‌ക്കെത്തുക. മന്ത്രി കെടി ജലീലിന്റെ ബന്ധു കെ ടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികനസ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച് മന്ത്രിയുടെ ഓഫിസ് ഉത്തരവ് ഇറക്കിയിരുന്നു. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടി ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.