Home

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷം ; സുപ്രീം കോടതിയിലും സങ്കീര്‍ണ സാഹചര്യം

സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും.

ന്യുഡെല്‍ഹി : സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. സാധാരണ 10 30 നാണ് സുപ്രീംകോടതി സിറ്റിങ് നടത്താറുള്ളത്. എന്നാല്‍ ഇന്ന് ഒരുമണിക്കൂര്‍ വൈകി 11 30 നായിരിക്കും സുപ്രീം കോടതി സിറ്റിങ്. സുപ്രീംകോടതി കെട്ടിടവും കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ഡെല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. വാക്‌സീന്‍ ക്ഷാമത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിഎല്‍ സ്പീക്ക് അപ്പ് ക്യാമ്പെയിന്‍ ആരംഭിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായി. 904 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ 12 ലക്ഷം പിന്നിട്ടു.

രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ലോകത്ത് പ്രതിദിന വര്‍ധന ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്.

രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ലോകത്ത് പ്രതിദിന വര്‍ധന ഏറ്റവുമധികം ഇന്ത്യയിലാണുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായത്. 904 പേര്‍ മരണമടഞ്ഞു. ചികിത്സയിലുള്ളവരുടെ ഇവര്‍ 12 ലക്ഷം പിന്നിട്ടു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.