Breaking News

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന് സുപ്രിം കോടതി സ്റ്റേ

സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ്ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാന ക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. സ്ഥാനക്കയറ്റ ത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയും അത് അം ഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജഞാപ നവും സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജി അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സുപ്രിംകോ ടതി സ്റ്റേ ചെയ്തു. സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ്ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്.സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയും അത് അംഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജഞാപ നവും സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ഹൈക്കോടതി ശുപാര്‍ശയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനി യോറിറ്റിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാ ര്‍ശയും അതിനെത്തുടര്‍ ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവി ല്‍ കോടതി വിലയിരുത്തി.പട്ടികയില്‍ ഉള്ളവര്‍ പഴയ തസ്തികകളില്‍ തന്നെ തുടരണമെന്ന് ഉത്തരവില്‍ പറയുന്നു. സ്ഥാനക്കയറ്റം ലഭിച്ചവര്‍ അതിന് മുന്‍പ് അവര്‍ വഹിച്ചിരുന്ന ചുമതലകളില്‍ തുടരേണ്ടതാ ണ്- ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഹൈകോടതിയുടെ സ്ഥാനക്കയറ്റ പട്ടികയിലെ നിയമനത്തിനെതിരെ മാര്‍ച്ച് 28ന് സുപ്രീംകോടതിയില്‍ കേസ് എത്തിയിട്ടും ഏപ്രില്‍ 18ന് ഗുജറാത്ത് സര്‍ക്കാര്‍ തിരക്കിട്ട് നി യമന വിജഞാപനം പുറപ്പെടുവിച്ച ത് കോടതി പ്രക്രിയയെ മറികടക്കാനുള്ള നീക്കമാണെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തി. അതിനാല്‍ സ്ഥാനക്കയറ്റ പട്ടികയുണ്ടാക്കി യത് സിനിയോറിറ്റിയോടൊപ്പം യോഗ്യത പരിഗണിച്ചാണോ അതല്ല, യോ ഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ എന്ന് അറിയിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോടും സുപ്രിം കോടതി നിര്‍ദേശിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.