Kerala

മന്ത്രിയുടെ കരച്ചില്‍ ഗ്ലിസറില്‍ ഒഴിച്ചുവന്നിട്ട്,ഇതാണ് കഴുതക്കണ്ണീര്‍ ; വീണാജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍

ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ വീട്ടിലെ ത്തി കരഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കോണ്‍ ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍ എംഎല്‍എ. ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞ തെന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധി ക്ഷേപം.

കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മ യുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

വന്ദന ദാസിന്റെ മാതാപിതാക്കളെ വീണാ ജോര്‍ജ് കെട്ടിപ്പിടിച്ചു കരഞ്ഞത് നാണമില്ലാത്ത പ്രവൃത്തിയാ യിപ്പോയെന്നാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചത്. വന്ദനയുടെ കൊലപാ തകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസിലേക്ക് നട ത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കോണ്‍?ഗ്രസ് നേതാക്കള്‍ മന്ത്രിയെ അധിക്ഷേപിച്ചത്.

ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും കിട്ടിയില്ല.വാതില്‍ അടച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തിലും മൗനം തുടരുന്നു. എന്തു വന്നാലും മിണ്ടാതിരിക്കല്‍ മുഖ്യമ ന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. എന്താണ് മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെ ന്നും വിഡി സതീശന്‍ ചോദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.