വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ എസ്എഫ്‌ഐയു ടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ ഗ്രസ്, യൂ ത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വയനാട്, പാലക്കാട്, കോഴിക്കോട്, എറണാകു ളം, കോട്ട യം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവി ലിറങ്ങി.
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ എസ്എഫ്‌ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.വയനാട്,പാലക്കാട്,കോഴിക്കോട്, എറണാകുളം,കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ന്യൂഡല്‍ഹിയിലും പ്രതിഷേധം അ രങ്ങേറി.
പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്ര തിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കുള്ള കോണ്‍ ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. എകെജി സെന്ററിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ജലപീരങ്കിയ ടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഡല്‍ഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസാണ് മാര്‍ച്ച് നടത്തുന്നത്. എറണാകുളം ഡിസി സി ഓഫീസില്‍ നിന്ന് തുടങ്ങിയ കെഎസ്‌യു മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റര്‍ കത്തിച്ചു. റോഡില്‍ ടയര്‍ കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പാലക്കാട് നഗരത്തില്‍ വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ദേ ശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചത്. തൃശൂര്‍ ഭാഗത്തേക്കുള്ള പാ ത ഷാഫി പറമ്പില്‍ നേതൃത്തിലും കോയമ്പത്തൂര്‍പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പ ന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവര്‍ത്തകര്‍ നഗരത്തില്‍ തുടരുന്നുണ്ട്.
വയനാട്ടില്‍ കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ പക്കല്‍ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധ ക്കാര്‍ വലിച്ചെറിഞ്ഞു. എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. ടി സിദ്ദിഖ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ നിരയിലുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.