കൊച്ചി : രാഷ്ട്രീയ ഭിന്നത സമ്മേളന വേദിക്കു പുറത്തായതാണു ‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക ഉച്ചകോടിയുടെ സദസ്സിനെ ആകർഷിച്ച കാഴ്ച. യുഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസത്തിലെ വാക്പോരു മാറ്റിവച്ചു വികസനത്തിനു ‘കൈ’ കൊടുക്കാൻ മടിച്ചില്ല. എന്നാൽ, അക്കൂട്ടത്തിൽ പഴയ ചില കാര്യങ്ങൾ മുനവച്ച് ഓർമിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.
ഇടതുപക്ഷം പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള ഹർത്താൽ സ്നേഹമാണ് അദ്ദേഹം തമാശ കലർത്തി പറഞ്ഞത്. കേരളത്തിൽ ‘താമര’ വിരിഞ്ഞില്ലെന്നു തമാശയായി പറഞ്ഞ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കൊച്ചി വിമാനത്താവള മാതൃക ഉൾപ്പെടെ കേരളത്തെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. മന്ത്രി പി. രാജീവ് മികച്ച പാർലമെന്റ് അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാകട്ടെ, ദേശീയപാത പദ്ധതികളുടെ പുരോഗതിയിലാണു സന്തോഷം അറിയിച്ചത്. കേന്ദ്രമന്ത്രി ജയന്ത് ചൗധരിക്കും കേരളം സാധ്യതകളുടെ നാട്!
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.