Breaking News

രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍ മരിച്ചു

മരിച്ചവരില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെ ട്ടിടാവിശിഷ്ടങ്ങ ളില്‍ കുടുങ്ങി കിടന്നത്. ഇന്‍ഡോറിലെ ശ്രീബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം

ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്നത്. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.

കിണറിന് മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേല്‍ ക്കൂരക്ക് മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കിണറിലേക്ക് വീഴുകയായിരുന്നു. രാമനവമി ആഘോഷങ്ങ ളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ തിരക്കാ ണ് അനുഭവപ്പെട്ടത്. അതിനിടെയാണ് ക്ഷേത്രക്കുളം തകര്‍ന്നത്. 60 അടി യോളം താഴ്ചയുള്ളതാണ് കുളം.

തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കുളത്തിന്റെ മേല്‍ഭാഗം മൂടി കൊണ്ടുള്ള നിര്‍മിതി ഇടി ഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഇടുങ്ങിയതാ ണ്. ഇത് രക്ഷാപ്രവര്‍ത്തനം ദു ഷ്‌കരമാക്കി. കയറും മറ്റും ഉപയോഗിച്ചാണ് തകര്‍ന്ന കുളത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത്. കുള ത്തില്‍ നിന്ന് രക്ഷിച്ചവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.