രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍.കേരളത്തിലെ ഒരു സ്ഥാപനമ ടക്കം 21 സ്ഥാപനങ്ങളെയാണ് യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍.കേരളത്തിലെ ഒരു സ്ഥാപനമടക്കം 21 സ്ഥാപ നങ്ങളെയാണ് യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചത്. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്ക റ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യുജിസി അറിയിച്ചു.
ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത് ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ എട്ടും ഉത്തര്‍പ്രദേശില്‍ നാലും സര്‍വകലാശാലകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് വ്യാജന്മാരുടെ പട്ടിയില്‍ ഇടംപിടിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിട്ട് ഓ ഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, വിശ്വകര്‍മ ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വ കലാശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല ക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്‌സിറ്റി, ഭാരതീയ ശി ക്ഷാ പരിഷത് എന്നിവയും വ്യാജന്മാരുടെ പട്ടികയിലുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേ രി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഓരോ സര്‍വകലാശാലകള്‍ അന ധികൃതമായി പ്രവര്‍ത്തിക്കുന്നതായും യുജിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കര്‍ണാടകയിലെ ബഡാഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ സൊ സൈറ്റി, മഹാരാഷ്ട്രയിലെ രാജ അറബിക് യൂണിവേഴ്‌സിറ്റി, പശ്ചിമ ബം ഗാളിലെ ഇന്ത്യന്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്റ് റിസ ര്‍ച്ച്, ഒഡീഷയിലെ നവഭാരത് ശിക്ഷാ പരിഷത്, നോര്‍ത്ത് ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ ച്ചര്‍ ആന്റ് ടെക്‌നോളജി, പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, ആ ന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കല്‍പ്പിത സര്‍വകലാശാല എന്നിവയാണ് മറ്റു വ്യാജ യൂ ണിവേഴ്‌സിറ്റികള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.