ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: കോവിഡ് ദുരിതത്തിലായതിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ച യോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍. രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീ കരിച്ചത്.
ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്, 90 മരണം. മഹാ രാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികളുള്ളത് ഹരിയാനയിലാണ്, 14 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടു പേരും മരിച്ചു. ജാര്‍ഖണ്ഡില്‍ നാല് പേരും, ഛ ത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം, ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണ ക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെല ങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചാല്‍ രോഗികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാ ക്കുന്നത്. എന്നാല്‍ കോവിഡ് മഹാമാരിക്കിയില്‍ രോഗികളെ പരിശോധിച്ച് രോഗ നിര്‍ണയം നടത്തി ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രതിസന്ധി.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.