Breaking News

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം ; മരിച്ചത് പതിനൊന്നുകാരന്‍, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരുന്ന ഹരിയാന സ്വദേശിയായ 11കാരനാണ് മരണത്തി ന് കീഴടങ്ങിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം ജാഗ്രതാ നിര്‍ദശം ന ല്‍കി.

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ച രോഗി മരിച്ചു. ഡല്‍ഹി എയിംസില്‍ ചി കിത്സയിലിരുന്ന ഹരിയാന സ്വദേശിയായ 11കാരനാണ് മരണത്തിന് കീഴടങ്ങിയത്. പക്ഷിപ്പനി സ്ഥി രീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം ജാഗ്രതാ നിര്‍ദശം നല്‍കി.

ജുലൈ രണ്ടിനാണ് ഹരിയാന സ്വദേശിയെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോ ധനയില്‍ കുട്ടിക്ക്? പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആദ്യമരണവും ഇതു തന്നെ.

എച്ച് ഫൈവ് എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നീ പേരുകളിലും പക്ഷിപ്പനി അറിയപ്പെ ടും. കുട്ടിക്ക് കൊറോണ പിടിപ്പെട്ടിരിന്നോ എ ന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാല്‍ പരിശോധ നയില്‍ നെഗറ്റീവായിരുന്നു. ഹരിയാനയില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകന് ന്യൂമോ ണിയയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കാ യും കോണ്‍ടാക്ട് ട്രേസിംഗിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘം ഹരിയാനയില്‍ എത്തിയിട്ടുണ്ട്.

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവ നക്കാരും ബന്ധുകളും നിരീക്ഷണത്തിലാ ണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ ഗ്രാമമേഖലകളില്‍ പരിശാധനകള്‍ വ്യാപിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാ ലയം ജാഗ്രതാ നിര്‍ശം നല്‍കിയിട്ടുണ്ട്.

പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാ രോഗ്യസംഘടന പറയുന്നത്. ഏതെങ്കിലും വിധത്തില്‍ രോഗം ബാധിച്ചാല്‍ 60 ശതമാനമാണ് മര ണസാധ്യത. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.