കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍
ന്യുഡല്‍ഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കോവിഡ് വ്യാപനം അ തി തീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കു ന്നത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷ മായത്. ഏപ്രിലില്‍ മാത്രം 65 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രാജ്യത്ത് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം ഇന്ന് തുടങ്ങും. എന്നാല്‍ ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സി ന്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്‌സിന്‍ വിതരണം തുടങ്ങാന്‍ കഴിയി ല്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ പരിമിതമായ വാക്‌സിന്‍ ആണ് ഉള്ളതെങ്കിലും വാക് സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാന ങ്ങളി ലെ ചില ജില്ലകളിലും ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങും. ഫോര്‍ട്ടിസ്, അപ്പോളോ, മാക്‌സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങും.
റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തുന്നതും ഇന്നാണ്. കേരള ത്തില്‍ 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേല്‍ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്‌സിനേഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴികെ മറ്റിടങ്ങളില്‍ തുടരും.
18നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ന് മുതല്‍ വാക്‌സിനേഷന് സജ്ജമെന്ന് മൂന്ന് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അപ്പോളോ, ഫോര്‍ട്ടിസ്, മാക്‌സ് ആശു പത്രി ശൃംഖലകളാണ് വാക്‌സിനേഷന് സജ്ജമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.