ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പോയ കോവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ശരാശരി മുന്ന് ലക്ഷമായി കുറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസ കരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,874 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,87,122 ആയി ഉയര്‍ന്നു.
ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പോയ കോവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി മുന്ന് ലക്ഷത്തിന് താഴേക്ക് കുറഞ്ഞുവരികയായിരുന്നു. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം.3,69,077പേര്‍ രോഗമുക്തരായ തോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 31,29,878 പേരാണ്. രാജ്യത്ത് ഇതുവരെ 2,23,55,440 പേര്‍ രോഗമുക്തരായി. ഇതുവരെ 18,70,09,792 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 34,031പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51,457പേര്‍ രോഗമു ക്തരായി. ആന്ധ്രയില്‍ 23,160പേര്‍ക്കും ബംഗാളില്‍ 19,006പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.
അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജില്ലാ കല ക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ട്രിപ്പിള്‍ ലോക്ക്ഡൗണും ലോക്ക്ഡൗണും ഉള്‍പ്പെടെ കര്‍ശന നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം എങ്ങനെ യെന്ന് യോ ഗത്തില്‍ വിലയിരുത്തും. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തേക്കും. കഴിഞ്ഞ ദിവസവും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.