രാജ്യത്ത് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മ ണിക്കൂറിനിടെ 90, 928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 325 പേര്‍ മരിച്ചതാ യി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43
ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം. പുതിയതായി ഒരു ലക്ഷത്തിനടു ത്ത് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 325 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദി വസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43 ആയി.
ചികിത്സയിലുള്ളവരുടെ എണ്ണം 2,85,401 ആയി. ഇതുവരെ 3,43,41,009 പേരാണ് രാജ്യത്ത് കോവിഡ് മു ക്തരായത്. മരിച്ചവരുടെ എണ്ണം 4,82,876 ആയി. 148.67 ലക്ഷം പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയതാ യി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടു ക്കുകയാണ്. നിലവില്‍ 2,85,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 19,206 പേര്‍ രോഗമുക്തി നേടി. ആകെ മൂന്ന് കോടി 43 ലക്ഷം പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി. ഒന്നില്‍ താഴെയായിരുന്ന പ്രതി ദിന പോസിറ്റീവിറ്റി നിരക്ക് 6.43 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 148. 67 കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടന്നാണ് കണക്ക്.
രാജ്യത്ത് 2,630 ഒമിക്രോണ്‍ ബാധിതര്‍, നാലാം സ്ഥാനത്ത് കേരളം
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. 797 രോഗികളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ ഹിയാണ്. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്.ഡല്‍ഹി 465, രാജസ്ഥാന്‍ 236, കേരളം 234, കര്‍ണാടക 226, ഗുജറാത്ത് 204, തമിഴ്നാട് 121, തെ ലങ്കാന 94,ഹരിയാന 71, ഒഡീഷ 60 എന്നിവി ടങ്ങളിലാണ് അന്‍പതിലധികം രോഗികള്‍ ഉള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.