രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ് സ് മേധാവി ഡോ. എന്‍ കെ അറോറ. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസു കളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേ ധാവി ഡോ.എന്‍ കെ അറോറ. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി
മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. മും ബൈ,ഡല്‍ഹി,കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുക ളുടെ 75 ശതമാനവും ഒമിക്രോണ്‍ വ കഭേദമാണെന്നും ഡോ.എന്‍ കെ അറോറ പറഞ്ഞു.നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമാ യിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അ ത് 28 ശതമാനമായി ഉയര്‍ന്നു.ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വീണ്ടും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അറോറ വ്യക്തമാക്കി.
ഇന്ത്യയില്‍ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതി യ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമിക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസ ത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യ ക്ത മാകുമെന്നും അറോറ ചൂണ്ടിക്കാട്ടി
ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയി ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോണ്‍ കേസു കളില്‍ 22 ശതമാനം വര്‍ധന ഉണ്ടായി.തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കോവിഡ് കേസുകളാണ് റി പ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കു ന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീ ണ്ടും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവന ക്കാരില്‍ പകുതിപ്പേര്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ മതി. മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃ കയില്‍ ജോലി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കി യ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെ യും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യ സ്ത സമയങ്ങളിലായി ജീവനക്കാര്‍ ഓഫീസില്‍ എത്തണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.