ന്യൂഡല്‍ഹി : ഭയാനകമായ രീതിയിലാണ് രാജ്യത്തെ മരണനിരക്ക് കുതിച്ചുയരുന്നതെന്ന് ലോകാ രോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്. മണിക്കൂറില്‍ ശരാശരി 150 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10 ദിവസത്തില്‍ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000ത്തിന് മുകളിലാണ്.
ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണവുമുയരുന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോ ഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കോ വി ഡ് നെഗററീവായ ശേഷം ഉടനുണ്ടാകുന്ന മരണങ്ങളും ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണം.
രാജ്യത്ത് ഇന്ന് 4,14,188 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയും 4.14 ലക്ഷത്തിന് മുകളിലായിരുന്നു രാജ്യത്തെ പ്രതി ദിന രോഗബാധിതര്‍. മരണനിരക്കില്‍ നേരിയ കുറവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇന്നലെ 3,927 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണി ക്കൂറില്‍ മരണം 3,915. ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും വലിയ മരണനിര ക്കാണിത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെ ടുത്തപ്പോള്‍ അമേരിക്കയില്‍ രേഖപ്പെടുത്തിയ മരണനിരക്ക് 34,798 ആണ്. ബ്രസീലില്‍ ഇത് 32,692 ആണ്.
പ്രായമായവരില്‍ കൂടുതല്‍ പേരും വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതര മാകു ന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്‌സീനെ ടുക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്കുയരുന്നതും ആശങ്കയാണ്. ഇപ്പോഴും സര്‍ക്കാര്‍ മരണ നിരക്കില്‍ സുതാര്യത പുലര്‍ത്താത്തത് കാരണം തെററായ സുരക്ഷിത ബോധം ജനങ്ങളിലു ണ്ടാകുന്നുവന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല ജില്ലകളുടേയും മരണക്കണക്കും സംസ്ഥാ ന തലത്തില്‍ നല്‍കുന്ന കണക്കുകളും തമ്മില്‍ കാര്യമായ അന്തരമുണ്ട്.
മഹാരാഷ്ട്രയാണ് മരണസംഖ്യയില്‍ ഇപ്പോഴും മുന്നില്‍. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 853 മരണം. ദില്ലി, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 300-ന് മുകളില്‍. ഛത്തീസ്ഗഢില്‍ മരണസംഖ്യ 200-ന് മുകളില്‍. 100-ന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍ – തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.