Breaking News

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു ; 33,750 പുതിയ രോഗികള്‍, ഒമിക്രോണ്‍ കേസുകള്‍ 1700 ആയി

ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരു ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പതി നായിരം കടന്നു

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എ ണ്ണം മുപ്പതിനായിരം കടന്നു.33,750 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 10,846 പേര്‍ക്കാണ് രോഗ മുക്തി. 123 പേര്‍ മരിച്ചു.

3,49,22,882 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 4,81,893 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,45,582 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഒമിക്രോണ്‍ വ്യാപനവും തീവ്രമായി. രാജ്യ ത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 23 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ പിടിമുറുക്കി. മഹാരാ ഷ്ട്രയില്‍ ഇതുവരെ 510 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും സ്ഥിരീകരിച്ചു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായി.

കേരളത്തില്‍ 152 പേര്‍ക്ക് ഒമിക്രോണ്‍

കേരളത്തില്‍ ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 45 പേര്‍ക്ക് കൂടി ഒമി ക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ലോ റിസ്‌ക് രാജ്യ ങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.