രാജ്യത്ത് ആശങ്കയേറ്റി കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരു ടെ ആകെ എണ്ണം 5,23,753 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയേറ്റി കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 60 മരണം കൂടി സ്ഥിരീകരി ച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി. 17,801 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബു ധനാഴ്ച 16,980 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്.
ഡല്‍ഹിയില്‍ 1490 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ മരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യ മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടി ല്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ മുന്നറിയിപ്പ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.