ചൈനയിലെ വുഹാനിലെ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്
തൃശൂര്‍ : ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗ ബാധ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശി നിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു.
ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും കോവിഡ് പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവര്‍ക്ക് ഇതുവരെയും രോഗലക്ഷണ ങ്ങളൊന്നുമില്ല. വാക്‌സീന്‍ എടുത്തിട്ടില്ല.
ആരോഗ്യനിലയില്‍ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുട രുകയാണെന്ന് ഡിഎംഒ അറിയിച്ചു. ചൈനയിലെ വുഹാനിലെ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ ത്ഥിനിക്ക് 2020 ജനുവരി 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍ വുഹാനില്‍ നിന്നെത്തിയ മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ആയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.