Breaking News

ആഢംബര കാറിന് തീരുവ ഇളവു വേണമെന്ന് ഹര്‍ജി ; നടന്‍ വിജയ്ക്ക് ലക്ഷം രൂപ പിഴയും കോടതി വിമര്‍ശനവും

ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി യാണ് നടന് തിരിച്ചടിയായത്. ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി, സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്ന് വിമര്‍ശിച്ചു

ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ആഢം ബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് നടന് തിരിച്ച ടിയായത്. നടന്റെ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്.

ഇംഗ്ലണ്ടില്‍ നിന്നാണ് 2012ല്‍ ആഢംബര കാര്‍ ഇറക്കുമതി ചെയ്തത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറി ന്റെ എന്ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നടനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീ റോ റീല്‍ഹീറോ ആകരുതെന്ന് കോടതി പറഞ്ഞു. വിജയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോട തിയുടെ പരാമര്‍ശം. സിമയിലെ സൂപ്പര്‍ ഹീറോകളള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കോടതി കുറ്റപ്പെടുത്തി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.