റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.3ശതമാനം ആയി തുടരും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് -19 മായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ഈ സാഹചര്യത്തെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിക്കുശേഷം ഇതുവരെ റിപോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്) കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയി ല്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.