പട്ന : മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിർസ മുണ്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഭരണത്തിനെതിരെ ഗോത്രവർഗക്കാരെ സംഘടിപ്പിച്ച ബിർസ മുണ്ട ബ്രിട്ടിഷുകാരുടെ കസ്റ്റഡിയിൽ മരിക്കുമ്പോൾ പ്രായം 25 മാത്രമായിരുന്നു. ജമുയിയിൽ ബിർസ മുണ്ടയുടെ 150–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.ബിർസ മുണ്ടയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയത്തിന്റെയും സ്റ്റാംപിന്റെയും പ്രകാശനം മോദി നിർവഹിച്ചു. ബിഹാറിലെ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന 6640 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ജൂവൽ ഒറാം, ജിതൻ റാം മാഞ്ചി, ഗിരിരാജ് സിങ്, ചിരാഗ് പസ്വാൻ, ദുർഗാദാസ് ഉയികെ എന്നിവരും പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.