പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവെച്ചതെന്ന് സജി ചെറിയാന്‍ എംഎല്‍എ
ആലപ്പുഴ : പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മി കത ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവെച്ചതെന്ന് സജി ചെറിയാന്‍ എംഎല്‍എ. വ്യക്തിപരമായ ധാര്‍മ്മി കതയുടെ പുറത്തുമാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതകൂടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാജിയെന്നും അ ദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
കോടതിയില്‍ തനിക്കെതിരെ രണ്ട് കേസുകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടിയാണ് രാജി നല്‍കിയത്. അതില്‍ അന്തിമാഭിപ്രായം പറയേണ്ടത് കോടതിയാണ്. പോലീസ് അന്വേഷിച്ച കേസില്‍ ബോധപൂര്‍വ മായി ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗമല്ല നടത്തിയതെന്ന് വ്യക്തമായി. നിയമസഭയിലെ പ്ര സംഗത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയതാണ്. ഖേദവും പ്രകടിപ്പിച്ചിരുന്നെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
പ്രധാനപ്പെട്ട സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോള്‍ ഭയപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നിന്നിട്ടു മില്ല. പരാതിക്കാരനും പ്രതിപക്ഷനേതാവിനും പരാതിയുണ്ടെങ്കില്‍ ഇനിയും മുന്നോട്ടുപോകാമെന്നും സ ജി ചെറിയാന്‍ പറഞ്ഞു.
ധാര്‍മികമായ രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ആ ആലോചനയാണ് പാര്‍ട്ടി നടത്തിയത്. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ മന്ത്രിയാവുന്നതിന് നിയമപരമാ യി യാതൊരു തടസ്സവുമില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.