Home

‘രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല’; ജി സുധാകരന് മറുപടിയായി ഡിവൈഎഫ്ഐ നേതാവിന്റെ കവിത ; സിപിഎമ്മില്‍ ‘കവിതപ്പോര്’

പാര്‍ട്ടി അന്വേഷണത്തെ വിമര്‍ശിച്ച് കവിതയിലൂടെ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് മറുപടിയുമായി ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലിന്റെ മറുപടി കവിത

ആലപ്പുഴ: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ മുന്‍ മന്ത്രി ജി സു ധാകരന് കവിതയിലൂടെ മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ്. അമ്പലപ്പുഴ മേഖല പ്രസിഡ ന്റ് അനു കോയിക്കലാണ് മറുപടി കവിതയുമായി രംഗത്തെത്തിയത്. ‘ഞാന്‍’ എന്ന പേരില്‍ ഫേ സ്ബുക്കിലാണ് കവിത പോസ്റ്റ് ചെയ്തത്. ജി. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് കവിത. ‘രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല. കാലാനുസൃത മാറ്റം ഓര്‍ത്തില്ല,’ എന്നാണ് കവിതയിലെ വരികള്‍.

നേട്ടവും കോട്ടവും എന്ന പേരില്‍ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു ജി സുധാകരന്റെ കവിത. തനിക്കെതിരെയുള്ള പാ ര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ചാ ണ് ജി.സുധാകരന്‍ കവിതയുമായി രംഗത്തെത്തിയത്. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവി തയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാ ണെന്നും നവാഗതര്‍ക്കായി വഴിമാറുന്നുവെന്നും സുധാകരന്‍ കവിതയില്‍ സൂചിപ്പിച്ചിരുന്നു. തെ രഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നതിനിടെയാണ് സുധാകരന്റെ കവിത പ്രത്യക്ഷപ്പെട്ടത്.

ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :

ഞാന്‍

ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍…
തിരിച്ചെനിക്കൊ….നന്ദിയില്ലാ മുഖങ്ങള്‍ മാത്രം…
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍…
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍…
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു…
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു…
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍…
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓര്‍ത്തില്ല ഞാന്‍…
ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ …
എന്നിലെത്തുമെന്നതു മാത്രം സത്യം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.