Kerala

‘രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനം’:ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭിക്കുന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭി ക്കു ന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ ണറുടെ തെറ്റായ നിലപാടുകള്‍ക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യി രുന്നു എം വി ഗോവിന്ദന്‍.

ഗവര്‍ണറുടെ നടപടിയെ പിന്തുണയ്ക്കുക വഴി ആര്‍എസ്എസിന്റെയും ഹിന്ദുവര്‍ഗീയവാദത്തിന്റെയും അനുബന്ധമായി മാറുന്നു എന്ന പ്രഖ്യാപനമാണ് പ്രതിപക്ഷ നേ താവ് വിഡി സതീശന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ വര്‍ഗീയ നിലപാടിനെ ഉളുപ്പില്ലാതെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് ഇന്നെല്ലെങ്കില്‍ നാളെ മതനിരപേക്ഷ ഉള്ളടക്കത്തിലേക്കെത്തി നിലപാട് തിരുത്തേണ്ടിവരും. ഗവര്‍ണറു മായി ലിങ്കുണ്ടാക്കിയ പ്രധാന വിഭാഗം സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന കടലാസ് സംഘടനയാണ്. അതില്‍ കോണ്‍ഗ്രസും ബിജെപിയും അതിതീവ്രത പറയുന്ന മറ്റു പലരും പ്രതിപക്ഷ നേതാവുമുണ്ട്.

പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. ബാബ്റി മ സ്ജിദ് തകര്‍ത്തപ്പോള്‍ പോലും കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. എ ന്നാല്‍, ഗവര്‍ണറെ പിന്തുണച്ച പ്രതിപക്ഷ നേതാവിനെ ലീഗിന് തള്ളിപ്പറയേണ്ടിവന്നു. കേരളത്തിന്റെ ഉന്നതവിദ്യഭ്യാസ ശൃംഖലയെ തകര്‍ ക്കാന്‍ ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍- എം വി ഗോവിന്ദന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.