കെ കെ രമക്കെതിരെ താന്‍ നടത്തിയത് സ്ത്രീവിരുദ്ധമല്ലെന്ന് എം എം മണി. ആരും വിമ ര്‍ശനത്തിന് അതീതരല്ല.സഭയില്‍ രമക്ക് പ്രത്യേക പരിഗണന ഒന്നുമില്ല. കെ കെ രമ മു ഖ്യമന്ത്രിയെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ ഇനി യും പറയുമെന്നും എം എം മണി
തിരുവനന്തപുരം : കെ കെ രമക്കെതിരെ താന്‍ നടത്തിയത് സ്ത്രീവിരുദ്ധമല്ലെന്ന് എം എം മണി. ആരും വിമര്‍ശനത്തിന് അതീതരല്ല.സഭയില്‍ രമക്ക് പ്രത്യേക പരിഗണന ഒന്നുമില്ല. കെ കെ രമ മുഖ്യമന്ത്രിയെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ ഇനിയും പറയുമെന്നും മാധ്യമ ങ്ങളോട് പ്രതികരിക്കവെ എം എം മണി പറഞ്ഞു.
മഹതി എന്നത് നല്ല പ്രയോഗമാണ്. അതില്‍ ഒരു മാപ്പുമില്ല. താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രക ടനത്തിന്റെ ആവശ്യമില്ല. പാര്‍ട്ടി സെക്രട്ടറിയോ, മുഖ്യമന്ത്രിയോ പറഞ്ഞാല്‍ മാപ്പ് പറയും. രമ വിധവയാ ണെന്ന് പ്രതിപക്ഷം പറഞ്ഞു. അതില്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ടി പി ചന്ദ്ര ശേഖരന്റെ വധത്തെ പാര്‍ട്ടി നേരത്തെ തള്ളിപ്പറഞ്ഞാതാണ്. പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലാത്തതിനാലാ ണെന്നും മണി പറഞ്ഞു. ആര്‍എസ്എസിന്റെ വേദിയില്‍ പോയ സതീശന്‍ പറയുന്നത് വിവരക്കേടാണെ ന്നും മണി കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.