Kerala

രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സഭ പിരിഞ്ഞു

കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. നിയ മസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു.

തിരുവനന്തപുരം : കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. നിയമസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപ ക്ഷം ബഹളംവെക്കുകയായിരുന്നു. രമയെ അവഹേളിച്ച എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ ഒരു മാപ്പും പറയില്ലെന്ന് പറഞ്ഞ് ഭരണപക്ഷവും തിരിച്ചടിച്ചു. ഇടുക്കിയില്‍ എസ് എഫ് ഐ പ്ര വര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പേള്‍ ഇരന്ന് വാങ്ങിയ മരണമെ ന്ന കെപിസിസി പ്രസിഡന്റ് കെ സുധാ കരന്റെ പരാമര്‍ശം ഭരണപക്ഷം സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള ബഹളമായി.

ഇതിനിടെ സ്പീക്കര്‍ ചോദ്യോത്തര വേളയുടെ റൂളിംഗ് നല്‍കി. മന്ത്രി എം വി ഗോവിന്ദനെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി സ്പീക്കര്‍ ക്ഷണിച്ചു. ഇതിനി ടെ എം വി ഗോവിന്ദന്‍ മറുപടി നല്‍കല്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നി ല്‍ പ്രതിപക്ഷം പ്ലക്കാ ര്‍ ഡുകള്‍ സ്ഥാപിച്ചു.ഇതോടെ ചോദ്യാത്തര വേള സ്പീക്കര്‍ റദ്ദാക്കുകയായരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീ ക്കര്‍ അറിയിച്ചു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക.

മുഖ്യമന്ത്രിക്കെതിരെ, ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഒരു മഹതി ഇവിടെ പ്രസംഗിച്ചു. ആ മഹതി ഒരു വിധവയായിപ്പോയി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല- ഇതായിരുന്നു കഴിഞ്ഞ ദിവസം നിയമസ ഭയില്‍ എം എം മണി പറഞ്ഞത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.