പൂര്‍ണമായും കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പുതിയ തീരുമാനം
വാഷിങ്ടണ്‍: കോറോണ പ്രതിരോധത്തില്‍ നിര്‍ണായക തീരുമാനവുമായി അമേരിക്ക. മാസ്‌ക് ധരിക്കുന്ന വിഷയത്തിലാണ് ജോ ബൈഡന്‍ തീരുമാനം അറിയിച്ചത്. രണ്ടു ഡോസ് വാക്‌സി നെടുത്തവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനമാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാ പിച്ചത്.
പൂര്‍ണമായും കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്‌ക് ധരിക്കണമെന്നില്ല. സാമൂഹിക അകലം പാലികുന്ന കാര്യത്തിലും ഇത്തര ക്കാ ര്‍ക്ക് ഇളവുകളാകാം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ തീരുമാനമാണ് ബൈഡന്‍ പുറത്തുവിട്ടത്. അമേരിക്കയില്‍ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞെന്നും 11 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞെന്നും ഇത് അമേരിക്കന്‍ ജനസംഖ്യയുടെ 35 ശതമാനമാണെന്നും ബൈഡന്‍ പറഞ്ഞു. ഒരു ഡോസ് വാക്‌സി നെടുത്തവരുടെ സംഖ്യമാത്രം 16 കോടി കടന്നെന്നും ബൈഡന്‍ സൂചിപ്പിച്ചു.
സമൂഹം സാധാരണ അവസ്ഥയിലേക്ക് എത്തുന്ന നിമിഷത്തിനായി അമേരിക്ക കാത്തിരിക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശം ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന താണെന്നും ബൈഡന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.