രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. സിപിഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും
തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖ ങ്ങളായി രിക്കും. മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സര്‍ക്കാരില്‍ 21 ആകെ മന്ത്രിമാര്‍. സിപിഎം 12, സിപിഐ നാല്, കേരള കോണ്‍ഗ്രസ് (എം) 1, ജനതാദള്‍ എസ് 1, എന്‍സിപി 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്- ഐഎന്‍എല്‍ 1, കേരള കോണ്‍ഗ്രസ് ബി -കേരള കോണ്‍ഗ്രസ് എസ് എന്നിങ്ങനെയാണ് കക്ഷികളുടെയും മന്ത്രിമാരുടെ എണ്ണം. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കുമാണ്. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിനും (എം) നല്‍കി.
സിപിഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരുണ്ടാകും. മുഹമ്മദ് റിയാസും വി ശിവന്‍ കുട്ടിയും എം ബി രാജേഷും പരിഗണനയിലുണ്ട്. വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ എന്നി വരും പട്ടികയില്‍ ഇടം നേടി.
ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ലഭിക്കും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും.
കേരള കോണ്‍ഗ്രസില്‍ (എം) നിന്ന് റോഷി അഗസ്റ്റിനാണ് സാധ്യത. ചീഫ് വിപ്പ് പദവി എന്‍ ജയരാ ജിനു ലഭിക്കും. എന്‍സിപി മന്ത്രിമാരെ നാളെ പ്രഖ്യാപിക്കും. കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമ സുമാണ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ യുടെ നേതൃയോഗങ്ങളും നാളെ ചേര്‍ന്ന് മന്ത്രിമാരുടെ കാര്യത്തില്‍ തുടര്‍ തീരുമാനങ്ങളെടുക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.