Breaking News

രണ്ടര വര്‍ഷം ചിതാഭസ്മം കാത്തുവെച്ചു, സാമൂഹ്യ പ്രവര്‍ത്തക നാട്ടിലെത്തിച്ചു, ചെലവു വഹിച്ചത് ലുലു ഗ്രൂപ്പ്

കോവിഡ് കാലത്ത് മരിച്ച തമിഴ് നാട് സ്വദേശിയുടെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറി..

ദുബായ് : രണ്ടര വര്‍ഷമായി സ്വന്തം താമസയിടത്ത് സൂക്ഷിച്ചു വെച്ച ചിതാഭസ്മം കോട്ടയം സ്വദേശി സിജോ പോള്‍ സാമൂഹ്യ പ്രവര്‍ത്തക താഹിറയുടേയും ലുലു ഗ്രൂപ്പിന്റെയും സഹകരണത്തോടെ നാട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറി.

2020 ല്‍ കോവിഡ് മൂലം മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാറിന്റെ ചിതാഭസ്മമാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം നാട്ടിലെത്തിച്ചത്.

ഇതിനായി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍ മുന്‍കൈ എടുക്കുകയും കന്യാകുമാരിയിലെത്തി ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

കോവിഡ് കാലത്ത് മരിച്ച രാജ്കുമാറിന്റെ മൃതദേഹം ലോക് ഡൗണ്‍ മൂലം യുഎഇയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍, ചിതാഭസ്മം നാട്ടിലെത്തിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി സിജോ പോള്‍ ഇത് തന്റെ താമസയിടത്ത് സൂക്ഷിച്ച് വെച്ചു.

യുഎഇയില്‍ മരിക്കുന്ന ഒരു പ്രവാസിയുടെ ചിതാഭസ്മം നാട്ടില്‍ എത്തിക്കുന്ന സംഭവം തന്നെ ആദ്യമാണ്. ഇതിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് താഹിറ കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്.

സാമ്പത്തിക സഹായം നല്‍കിയത് ലുലു ഗ്രൂപ്പ്

സാമ്പത്തിക സഹായം നല്‍കിയത് ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാറാണ് വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഇതിനുള്ള ചെലവ് ലുലു ഗ്രൂപ്പ് വഹിക്കാമെന്ന് അറിയിച്ചത്.

ഇതോടെ രണ്ടര വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനമാകുകയായിരുന്നു. നേരത്തെ, ഭാര്യ മരിച്ച രാജ്കുമാര്‍ തന്റെ മൂന്നു മക്കളെ വളര്‍ത്താനാണ് യുഎഇയിലേക്ക് എത്തിയത്. കോവിഡ് വാക്‌സിനൊക്കെ കണ്ടും പിടിക്കും മുമ്പാണ് രാജ്കുമാറിന് രോഗം പിടിപ്പെട്ടതും മരണമടഞ്ഞതും.

കോവിഡ് കാലത്ത് മരിച്ച രാജ്കുമാറിന്റെ മൃതദേഹം ലോക് ഡൗണ്‍ മൂലം യുഎഇയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍, ചിതാഭസ്മം നാട്ടിലെത്തിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി സിജോ പോള്‍ ഇത് തന്റെ താമസയിടത്ത് സൂക്ഷിച്ചത്.

രാജ് കുമാര്‍ വളര്‍ന്ന അനാഥലയത്തില്‍ തന്നെ സിജോയും ഉണ്ടായിരുന്നു, അറിഞ്ഞപ്പോള്‍ മൃതദേഹം ഏറ്റെടുത്തു.

2020 മെയ് മാസമാണ് അജ്മാനില്‍ താമസിച്ചുവരികയായിരുന്ന രാജ് കുമാറിന് കോവിഡ് പിടിപ്പെട്ടത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് രാജ് കുമാര്‍ താമസിയാതെ മരണടയുകയും. മൃതദേഹം ആരും ഏറ്റുവാങ്ങാന്‍ ഇല്ലാത്തതിനാല്‍ കോട്ടയം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സിജോ മൃതദേഹം ഏറ്റുവാങ്ങുകകയുമായിരുന്നു.

രാജ്കുമാറിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ താനും രാജ്കുമാറും ഒരേ അനാഥലയത്തിലെ അന്തേവാസികളായിരുന്നുവെന്ന് അറിഞ്ഞു. തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും അനാഥനായയി വളര്‍ന്നയാളെന്ന നിലയില്‍ മൃതദേഹം ഏറ്റെടുക്കാന്‍ സിജോ തയ്യാറാകുകയായിരുന്നു.

രാജ്കുമാറിനു വേണ്ടി എല്ലാ മരണാനന്തര ചടങ്ങുകളും സിജോ നടത്തി. തുടര്‍ന്ന് ചിതാഭസ്മം സൂക്ഷിച്ചുവെച്ചു.

നാട്ടില്‍ പോകാന്‍ തയ്യാറെടുത്ത സിജോയ്ക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രശ്‌നത്തിലാകുകയും ചെയ്തു. ഇതോടെ ചിതാഭസ്മം നാട്ടിലെത്തിക്കാനായില്ല.

കോവിഡ് കാലത്തെ ഫ്രണ്ട് ലൈന്‍ വൊളണ്ടിയറായ താഹിറ സിജോയെ തേടി എത്തുകയായിരുന്നു.

രാജ് കുമാറിന്റെ ചിതാഭസ്മം താഹിറയ്ക്ക് സിജോ കൈമാറുന്നു.

പിന്നീടാണ് കോഴിക്കോട് സ്വദേശിനി താഹിറ സംഭവം അറിയുന്നതും ദൗത്യം ഏറ്റെടുക്കുന്നതും. അല്‍ ഐനിലാണ് താഹിറ താമസിക്കുന്നത്. കോവിഡ് കാലത്ത് ഫ്രണ്ട്‌ലൈന്‍ വൊളണ്ടിയറായിരുന്നു.

ഈ സമയവും കടന്നു പോകും എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ താഹിറ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി എംബസിയില്‍ നിന്നും ക്ലിയറന്‍സ് വാങ്ങി. ഇതിനെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞാണ് ലുലു ഗ്രൂപ്പിന്റെ ഡയറക്ടര്‍ ചെലവു കമ്പനി വഹിക്കാമെന്ന് വാഗ്ദാനവും ചെയ്തത്.

താനിതുവരെ നേരിട്ട് പോലും കാണാത്തയാളുടെ ഭൗതികാവശിഷ്ടവുമായി കന്യാകുമാരിയിലെത്തി മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈമാറിയത്.

കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പഠന ചെലവും സംരക്ഷണവും നല്‍കുന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഓഡിയോളജിസ്റ്റായ താഹിറ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.