Kerala

രജിസ്‌ട്രേഷനില്ലാതെ മാധ്യമങ്ങളില്‍ പരസ്യം ; റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്,എലമെന്റ് കണ്‍സ്ട്ര ക്ഷന്‍, മുളന്തുരുത്തിയിലെ സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി, തൃക്കാക്കര യിലെ റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ് എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്

തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ)യില്‍ രജിസ്റ്റര്‍ ചെയ്യാതെ റി യല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍പനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടര്‍മാര്‍ ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്, എ ലമെന്റ് കണ്‍സ്ട്രക്ഷന്‍, എറണാകുളം മുളന്തുരുത്തിയിലുള്ള സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി,തൃക്കാക്കരയിലുള്ള റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ് എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്.

നിയമ പരിരക്ഷ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്ത
റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ക്ക് മാത്രം

നിയമ പരിരക്ഷ ഉറപ്പാക്കാനായി കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ നിന്ന് മാത്രമേ ഫ്‌ളാറ്റോ വില്ലയോ പ്ലോട്ടോ വാങ്ങാവൂ എന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേ ശം നല്‍കി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രൊജക്റ്റുകളുടെ വിവരങ്ങള്‍ www.rera.kerala.gov.in എന്ന ഔ ദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

കൊച്ചി പ്രോപ്പര്‍ട്ടീസ്, ബാവാ റിയല്‍റ്റേഴ്‌സ്, എലമെന്റ് കണ്‍സ്ട്രക്ഷന്‍, ഹമ്മിങ് വാലി എന്നിവര്‍ സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക് വഴിയാണ് പ്രൊജക്റ്റിനെക്കുറിച്ച് പര സ്യം ചെയ്തിരിക്കുന്നത്. സിമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രൊജക്റ്റിന്റെ പ്രവേശനകവാടത്തിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. റെഡ് പോര്‍ച്ച് നെസ്റ്റ് ഫെയ്‌സ്ബുക്ക് വഴിയും ബ്രോഷറുകള്‍ വിതരണം ചെയ്തുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ് തങ്ങളുടെ വെബ്‌സൈറ്റ് വഴിയും ഓ ണ്‍ലൈന്‍- സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പരസ്യം ചെയ്തിരിക്കുന്നത്.

റെറ നിയമം മൂന്നാം വകുപ്പ് പ്രകാരം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റു കള്‍ വില്‍ക്കാനായി പരസ്യം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ചെ യ്താല്‍ റെറ നിയമം 59-ാം വകുപ്പ് പ്ര കാരം പ്രൊജക്റ്റ് വിലയുടെ പത്തു ശതമാനം വരെ പിഴയീടാക്കുന്നതായിരിക്കും.അതോറിറ്റിയുടെ ഉത്ത രവ് അനുസരിക്കാതിരിക്കു കയോ ചട്ടലംഘനം തുടരുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ പ്രൊ ജക്റ്റ് വിലയുടെ വീണ്ടുമൊരു പത്തുശതമാനം വരെ പിഴയോ ശിക്ഷയായി ലഭിക്കും. 59-ാം വകുപ്പ് ചുമ ത്തി ശിക്ഷാനടപടികള്‍ തുടങ്ങാതിരിക്കാനുള്ള മതിയായ കാരണം കെ-റെറ മുമ്പാകെ ബോധിപ്പിക്കാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് ആവശ്യത്തിന് സമയം അനുവദിച്ചി ട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.