Home

യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിത് അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റില്‍

2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെ യാണ് യുവരാജ് ദലിത് സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യ ന്‍ താരമായ യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിതരെ അധിക്ഷേപിക്കുന്ന തരത്തി ല്‍ താരം പ്രസ്താവന നടത്തുകയായിരുന്നു

ഛണ്ഡിഗഢ്: ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇടക്കാലജാമ്യത്തില്‍ വിട്ടു. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെയാണ് യുവരാജ് ദലിത് സമൂ ഹത്തെ അപമാനി ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ താരമായ യൂസ്വേന്ദ്ര ചാഹലി നെ കളിയാക്കുന്നതിനിടെ ദലിതരെ അധിക്ഷേപിക്കുന്ന തരത്തില്‍ താരം പ്രസ്താവന നടത്തുകയായിരുന്നു.

ദലിതുകളെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതി ഷേധമുണ്ടായി. യുവരാജ് മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. പരാമര്‍ശത്തില്‍ യുവരാജ് പിന്നീട് ഖേദം പ്രകടിപ്പിക്കുകയുണ്ടായി.

എന്നാല്‍ ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റ് രജത് കല്‍സന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ യുവരാജി നെതിരെ പൊലീസില്‍ പരാതി നല്‍കി.പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന പട്ടിക ജാതി- വര്‍ഗ പീഡന നിരോധന നിയമ പ്രകാരം യുവരാജ് സിങിനെതിരെ പൊലിസ് കേസെടുത്തു. യുവരാജിനെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടു ത്തിയത്.

എസ്‌സി, എസ്ടി വകുപ്പ് ചുമത്തിയിട്ടും യുവരാജിന് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ രജത് കല്‍സന്‍ പറഞ്ഞു. കോട തി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും ഹരിയാന സീനിയര്‍ പൊലീസ് ഓഫിസര്‍ നികിത ഗെഹ്‌ലോട്ട് പറഞ്ഞു. എന്നാല്‍ യുവരാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായി ഷ സ്മീന്‍കാര പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.