Breaking News

യു.പിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റി; കേന്ദ്ര മന്ത്രിയുടെ മകനെതിരെ കൊലപാതകത്തിന് കേസ്

കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കേസെടുത്തത്. 14 പേരാണ് കേസില്‍ പ്രതികള്‍

ലഖ്നൗ: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകരടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകനെതിരെ കേസ്. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കേസെടുത്തത്. 14 പേരാണ് കേസില്‍ പ്രതികള്‍.

ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപണം. സംഭവ സമയ ത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശി ഷ് മിശ്രയുടെ അവകാശവാദം. ബാന്‍ബിര്‍പുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു വെ ന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം.

ഞായറാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമ ന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തി നെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ക ര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അപകടം. പ്രതിഷേ ധക്കാരിക്കിടയിലേക്ക് മന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയാണ് നാല് കര്‍ഷകര്‍ മരിച്ചത്. പിന്നാലെ കര്‍ഷകര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. അതിനിടെയിലും നാല് പേര്‍ മരിച്ച തോടെ ആകെ മരണം എട്ടായി ഉയര്‍ന്നു.

അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചി കിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് മരിച്ചത്. നേരത്തെ നാല് കര്‍ഷകരടക്കം എട്ട് പേരാ യിരുന്നു മരിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.