ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ രണ്ടാഴ്ച പിന്നിടുമ്പോൾ പുതുജീവിതം നേടിയത് നൂറുകണക്കിന് പ്രവാസികൾ. വിസ രേഖകൾ നിയമവിധേയമാക്കിയവരിൽ 80 ശതമാനവും രാജ്യം വിടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കണ്ടെത്തിയത്.
സ്വന്തം രാജ്യത്തേക്ക് തിരികെ പോകുന്നതിന് പകരം പ്രവാസം തുടരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് പൊതുമാപ്പ് പ്രഖ്യാപനം. ദുബൈയിലെ അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 4000 തൊഴിൽ അഭിമുഖങ്ങളാണ് നടന്നത്. ഇതിൽ 58 പേർക്ക് അവരുടെ യോഗ്യത അനുസരിച്ച് വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുള്ളത്. 80ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
എക്സിറ്റ് പെർമിറ്റ് നേടി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് വിവിധ വിമാന കമ്പനികളുമായി ചേർന്ന് സൗജന്യ നിരക്കിൽ ടിക്കറ്റ് നേടാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് പുരോഗമിക്കുകയാണ്. നിരവധി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സൗജന്യമായി എയർ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
എല്ലാ എമിറേറ്റിലും സന്നദ്ധ സംഘടനകൾ പൊതുമാപ്പ് ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അബൂദബിയിൽ ഇന്ത്യൻ എംബസി നേരിട്ടാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ദുബൈ കോൺസുലും ഈ രംഗത്ത് ആവശ്യമായ സഹായങ്ങൾ നൽകിവരുകയാണ്. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാനാകാതെ യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്നുണ്ട്.
അസുഖങ്ങൾ മൂലവും വിസ തട്ടിപ്പിൽ അകപ്പെട്ടുമാണ് ഭൂരിഭാഗം പേരും പ്രയാസപ്പെടുന്നത്. പുതിയ ജീവനക്കാരുടെ സ്ഥിരത ഉറപ്പാക്കാനും പ്രഫഷനൽ വിജയം കൈവരിക്കാൻ അവരെ പ്രാപ്തരാക്കാനുമായി നടപ്പാക്കുന്ന പരിശീലനവും വികസനപരിപാടികളും ജോലി ലഭിക്കുന്നവർക്ക് ഉറപ്പാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചിരിക്കുകയാണ്.
ട്രാൻസ്പോർട്ടേഷൻ, നിർമാണ മേഖല, ലോജിസ്റ്റിക് സർവിസ്, റസ്റ്റാറന്റ്, പാക്കേജിങ് അടക്കമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റിവുമായി സഹകരിച്ചുവരുന്നത്. ദുബൈയിലെ 86 ആമർ സെന്ററുകളിലും അൽ അവീറിലുള്ള ജി.ഡി.ആർ.എഫ്.എ പൊതുമാപ്പ് കേന്ദ്രങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 12 വരെയും തുടർന്ന് നാലു മുതൽ എട്ടു വരെയുമാണ് പ്രവർത്തനസമയം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് ഫിംഗർപ്രിന്റ് (എമിറേറ്റ്സ് ഐഡി ഉടമകൾ) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകുകയും ചെയ്യും. അൽ അവീർ സെന്റർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസ് പെർമിറ്റും നൽകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.