മനാമ: ബഹ്റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി 11 പുതിയ സേവനങ്ങൾ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോർട്ട്, റെസിഡൻറ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ അറിയിച്ചു.24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പുതിയ സേവനങ്ങൾ നടപ്പാക്കുന്നത്.
നടപടിക്രമങ്ങൾ ലളിതമാക്കുക, പൂർണമായും ഇലക്ട്രോണിക് സേവനത്തിലേക്ക് മാറുക, സേവന നിലവാരം, കാര്യക്ഷമത, സാമ്പത്തിക വളർച്ചക്കുള്ള സംഭാവന എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് പുതിയ സംരംഭം ഊന്നൽ നൽകുന്നത്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്പോർട്ടുകൾക്ക് പകരം പാസ്പോർട്ട് നൽകൽ, ബഹ്റൈനിലെ പാസ്പോർട്ട് ഡെലിവറി, അടിയന്തര യാത്രാ രേഖകൾ, വേഗത്തിലുള്ള പാസ്പോർട്ട് മാറ്റിസ്ഥാപിക്കൽ, രാജ്യത്തിന് പുറത്തുള്ളവർക്ക് പകരം പാസ്പോർട്ട് എന്നിവ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു.
പെർമിറ്റ് കാലഹരണപ്പെട്ട താമസക്കാർക്ക് ഗ്രേസ് പിരീഡുകൾ നൽകുന്നതിനൊപ്പം റെസിഡൻസി പെർമിറ്റുകൾ നൽകുന്നതും പുതുക്കുന്നതും ഇനി ഓൺലൈനായി നടക്കും.100 ശതമാനം ഡിജിറ്റൽ ക്ഷമത കൈവരിക്കുക, ആവശ്യമായ രേഖകളുടെ എണ്ണം പകുതിയാക്കി കുറക്കുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ആപ്ലിക്കേഷൻ പ്രക്രിയകൾ ലളിതമാക്കുക എന്നിവയാണ് എൻ.പി.ആർ.എ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹിഷാം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.