ദുബായ്: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ഇന്നു മുതൽ ആരംഭിക്കും. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. അനധികൃത താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാം. ഔട്ട്പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇവർക്ക് പ്രത്യേകം പിഴ ഈടാക്കുകയോ യു.എ.ഇയിലേക്ക് തിരികെ വരാൻ വിലക്കേർപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഐ.സി. പി നേരത്തേ അറിയിച്ചിരുന്നു.
പുതിയ വിസയിൽ ഇവർക്ക് യു.എ.ഇയിലേക്ക് തിരികെ വരാം. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമൂഹിക സംഘടനകൾ ഹെൽപ് ഡെസ്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.പി അംഗീകരിച്ച ടൈപ്പിങ് സെന്ററുകൾ വഴിയും ഓൺലൈനായും ഇളവിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കാനും നടപടികൾക്കും എല്ലാ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ. എഫ്.എ) വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഇളവ് ലഭിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ വിമാന കമ്പനികളും ഐ.സി.പി അധികൃതരും തമ്മിൽ ചർച്ച തുടരുകയാണ്.
അതേസമയം, കേസുള്ളവർക്ക് അത് തീർപ്പാക്കിയ ശേഷം മാത്രമേ ഇളവ് അനുവദിക്കൂ. 2018ലാണ് ഇതിനുമുമ്പ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഒരു ലക്ഷത്തിലധികം പേർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.