ദുബൈ: പ്രഖ്യാപനങ്ങൾകൊണ്ടും സഹകരണ കരാറുകൾകൊണ്ടും ചരിത്രം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനം വ്യാഴാഴ്ച. സൗദി അറേബ്യ, ഖത്തർ എന്നിവക്ക് ശേഷമാണ് ട്രംപ് അബൂദബിയിലെത്തുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചയും വിവിധ മേഖലകളിൽ യു.എ.ഇ-യു.എസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും. പ്രധാനമായും നിർമിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിൽ പരസ്പരം സഹകരിക്കാനുള്ള കരാറുകളാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ബുധനാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. വിവിധ ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ യു.എസും ഗൾഫ് രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്. അതോടൊപ്പം, മേഖലയിലെയും അന്തർദേശീയ തലത്തിലെയും സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും ഉച്ചകോടി ചർച്ച ചെയ്തു. നിലവിലെ ആഗോള, പ്രാദേശിക വെല്ലുവിളികളുടെ വെളിച്ചത്തിൽ, പ്രാദേശികവും ആഗോളവുമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഫലപ്രദമായ സഹകരണവും സംയുക്ത നടപടിയും ആവശ്യമാണെന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്. സൗദി സന്ദർശനത്തിനിടെയാണ് യു.എസ് പ്രസിഡന്റ് നിർണായക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച സൗദിയിലെത്തിയ ട്രംപ് ബുധനാഴ്ച ആരംഭിച്ച ഖത്തർ സന്ദർശനത്തിന് ശേഷമാണ് യു.എ.ഇയിലെത്തുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.