അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് പൊലീസിന്റെ “യുവർ കമന്റ്” സംരംഭത്തിന്റെ ഭാഗമായി പങ്കിട്ട വിഡിയോ, തിരക്കേറിയ റോഡുകളിൽ പെട്ടെന്ന് നിർത്തുന്നതിന്റെ അപകടങ്ങളും അവയുടെ മാരകമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു.
നാലുവരി ഹൈവേയുടെ ഇടതുവശത്തെ പാതയിൽ ഒരു വാഹനം അതിന്റെ മെക്കാനിക്കൽ തകരാർ കാരണം പൂർണമായും നിർത്തുന്നത് നിരീക്ഷണ ക്യാമറ പകർത്തിയിട്ടുണ്ട്.ഒട്ടേറെ കാറുകൾ മാറിപ്പോവുകയും ഒരു വാഹനം നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചുകയറുകയുമായിരുന്നു. ഈ കൂട്ടിയിടി വലിയ അപകടമാണ് ഉണ്ടാക്കിയത്.
ഇതിന് മറുപടിയായി അബുദാബി പൊലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസ് വാഹനമോടിക്കുന്നവരോട് ഒരു സാഹചര്യത്തിലും സജീവമായ പാതകളിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. തകരാറുകൾ നേരിടുന്ന ഡ്രൈവർമാർ അപകടങ്ങൾ തടയാൻ ഏറ്റവും അടുത്തുള്ള ക്സിറ്റിലേക്കോ നിയുക്ത സുരക്ഷിത സ്ഥലത്തേക്കോ മാറണമെന്ന് നിർദേശിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.