News

യുവതി ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍, സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയാ യിരുന്നു സംഭവം

പ്രശാന്ത്

തിരുവനന്തപുരം : യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്ത് വാടകയ്ക് താമസിച്ചിരുന്ന വിദ്യയെന്ന 30കാരിയെ ഭര്‍ ത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് (40) ആ ണ് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയത്. ശുചിമുറിയില്‍ വീണ ഭാര്യ തലക്ക ടിയേറ്റ് മരണപ്പെട്ടുവെന്നാണ് പ്രശാന്ത് ആദ്യം പൊലീസിനോ ട് പറഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെ ന്ന് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരു ക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയായിരുന്നു സംഭവം. പ്രശാ ന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനുമുന്‍പും പലതവണ ഇയാ ള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും വിദ്യയുടെ അച്ഛന്‍ പറഞ്ഞു.

വ്യാഴ്ചയും അഭിപ്രയ വ്യത്യാസത്തെ തുടര്‍ന്ന് താനും വിദ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വി ദ്യയുടെ വയറ്റില്‍ ചവിട്ടിയതായും തലയ്ക്ക് പിടിച്ച് ഇടിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു. അസ്വാ ഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭ വം കൊലപാതകമാ ണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ശില്‍പയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എന്‍ എന്നിവര്‍ പ്ര തിയെ വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷ ന്‍ ഇന്‍സ്പെക്ടര്‍ ഷിബു ടി വി, സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി യെ പിടികൂടി നിരീക്ഷണത്തിലാക്കിയത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.