Home

യുവതിയെ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച കേസ് ; മാര്‍ട്ടിനെതിരെ മറ്റൊരു പീഡനക്കേസ് കൂടി, ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ്

കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ മുങ്ങിയ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ തിരെ മറ്റൊരു യുവതി കൂടി പൊലിസിന് പരാ തി നല്‍കി. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചതായി എറ ണാകുളത്താണ് പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരായയ യുവതിയുടെ സുഹൃത്തായ പെണ്‍കുട്ടിയാണ് പരാതിക്കാരി. കാക്കനാടുള്ള ഫ്‌ളാറ്റില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മാര്‍ട്ടിനെതിരെ പൊലീസ് ഒരു കേ സ് കൂടി രജിസ്റ്റര്‍ ചെയ്തു. സുധീര്‍ എന്നയാളും ഈ കേ സില്‍ പ്രതിയാണ്.

അതേസമയം, മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖ പ്പെടുത്തി. മൂന്നു പേരും മാര്‍ട്ടിന്റെ സുഹൃത്തു ക്കളാണ്. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ ജോയ്, ധനേഷ് എന്നിവരെയാണ് കസ്റ്റ ഡിയിലെടുത്തത്. പീഡനത്തിന് യുവതി പരാ തി നല്‍കിയതിന് പിന്നാലെ മാര്‍ട്ടിന്‍ ജോസഫിനെ കൊച്ചിയില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചതും, തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ചതും, ഇയാളുടെ ചില ബന്ധുക്കളും, സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരാണ്.

തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മാര്‍ട്ടിന്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയെന്നാണ് പോ ലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 2020 ഫെബ്രു വരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ ലൈംഗിക മായി പീഡിപ്പിച്ചെന്നും, പൊള്ളലേല്‍പ്പിക്കലും, ശാരീരിക ഉപദ്രവങ്ങള്‍ നടത്തിയെന്നുമാണ് യുവ തി പരാതി നല്‍കിയിട്ടുള്ളത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.