Business

യുപിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; നോയിഡയില്‍ അടക്കം നാല് പുതിയ മാളുകള്‍

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ് യുപിയിലെ പുതിയ പദ്ധതികള്‍ക്ക് ധാരണയായത്

ലക്നൗ: ലക്നൗവില്‍ നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ഇരുപയ്യായിരത്തില്‍ അധി കം പേര്‍ക്ക് പുതിയ തൊഴില്‍ അവസരം നല്‍കി ലുലു ഗ്രൂപ്പിന്റെ വ മ്പന്‍ പ്രഖ്യാപനം. വാരാണസി, പ്രയാ ഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്ര ധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോള നിക്ഷേപ സംഗമത്തിലാണ് യുപിയിലെ പുതിയ പദ്ധതികള്‍ക്ക് ധാരണയായത്. യുപിയുടെ വികസന മുന്നേറ്റത്തിന് കരുത്തു നല്‍കുന്നതാണ് ലുലു ഗ്രൂ പ്പിന്റെ പ്രഖ്യാപനം.

നോയിഡയില്‍ ലുലു മാളും ഹോട്ടലും നിര്‍മ്മിക്കും. 6000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയില്‍ ലുലു നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. നോയിഡ സെക്ടര്‍ 108ല്‍ 20 ഏക്കര്‍ സ്ഥ ലമാണ് നോയിഡ അതോറിട്ടി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തി യാക്കാനാണ് ഉദ്ദേശിക്കുന്ന തെന്ന് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ലക്നൗ മാളിന്റെ പ്രവര്‍ത്ത നം ഏഴ് മാസം പിന്നിട്ടതിന് പിന്നാലെയാണ് തീരുമാനമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഇതിനകം ഒരു കോടി 12 ലക്ഷം ആള്‍ക്കാരാണ് മാള്‍ സന്ദര്‍ശിച്ചത്.

500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പു രോഗമിച്ചുവരികയാണ്. 20 ഏക്കറില്‍ ഉയരുന്ന ഫുഡ് പാര്‍ക്കിലൂടെ 1700 പേര്‍ക്ക് പേര്‍ക്ക് നേരിട്ട് തൊഴി ല്‍ ലഭിക്കും. ലഭിക്കുന്നത്. ഇതോടൊപ്പം കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ഇവിടെ നേരിട്ട് വി ല്‍ക്കാനാകും. ഗള്‍ഫ് മേഖലയി ലേക്ക് ഈ ഉത്പന്നങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്.

യുഎഇ പ്രതിനിധികളുമായി യുപി
മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ച് യുഎഇ പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദി ത്യനാഥ് കൂടിക്കാഴ്ച്ച നടത്തി. യു.എ.ഇയും ഉത്തര്‍ പ്രദേശും തമ്മിലുള്ള വാണിജ്യ വ്യവസായ രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

യുഎഇ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയെഗ്,യുഎഇ വ്യാ പാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയുദി, ഫെഡറേഷന്‍ ഓഫ് യു എ ഇ ചേംബര്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ മസ്രൊയി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ ഉ ള്‍പ്പെടുന്ന യു എ ഇ സംഘവുമായിട്ടാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

ആഗോള നിക്ഷേപക സംഗമത്തിന്റെ സ്മരണാര്‍ത്ഥം യുഎഇ മന്ത്രിമാരായ അഹമ്മദ് ബിന്‍ അ ലി അല്‍ സയെഗ് ല്‍, താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി എന്നിവര്‍ ഉച്ച കോടി നടക്കുന്ന വൃ ന്ധാവന്‍ മൈതാനിയില്‍ വൃക്ഷത്തൈകള്‍ നട്ടു.മൂന്ന് ദിവസത്തെ നിക്ഷേപക സംഗം ഞായ റാഴ്ച സമാപിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.