നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാ നെത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു
കോഴിക്കോട് : കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോ ര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയ ക രമായ സമാപനം. നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയില്‍ പങ്കെടുക്കാനെ ത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു.
53 സംരംഭകരെ എന്‍.ഡി.പി.ആര്‍.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ശു പാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വായ് പ ലഭ്യമാകും. കോഴിക്കോട് മേളയില്‍ പ ങ്കെടുത്ത 110 പേരില്‍ 73 പേര്‍ക്കും, വയനാട് 148 ല്‍ 19 പേര്‍ക്കും, കണ്ണൂരില്‍ 147 ല്‍ 55 പേര്‍ക്കും, കാസര്‍ ഗോഡ് 78ല്‍ 35 പേര്‍ക്കു മാണ് വായാപാനുമതിയായത്. ലോണ്‍ മേളയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് ജ നറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി കോഴിക്കോട് നിര്‍വഹിച്ചു.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ലോണ്‍ മേള സംഘടിപ്പിച്ചത്.കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സ ബ്സിഡിയും (പരമാ വധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.