Breaking News

യുപിയില്‍ ഓക്സിജന്‍ ക്ഷാമമില്ല ; മറിച്ച് കള്ളം പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടും- യോഗി ആദിത്യനാഥ്

 

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന വ ര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെ ട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കു ന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപ ത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദി ത്യ നാഥ് പറഞ്ഞു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച് സര്‍ക്കാരിന്റെ പ്രതി ച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും യോഗി പറഞ്ഞു സാമൂഹമാധ്യമങ്ങളിലൂടെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നവര്‍ സംസ്ഥാനത്തെ സമാ ധാന അന്തരീക്ഷം നശിപ്പിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു കൊവിഡ് ആശു പ ത്രിയിലും ഓക്സിന്‍ ക്ഷാമമില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര ഓക്സിജ നുണ്ട്. യഥാര്‍ത്ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവപ്പുമാണ്- യോഗി പറയുന്നു.

ഓക്സിജന്‍, മരുന്നുകള്‍ എന്നിവ കരിഞ്ചന്ത നടത്തുന്നവര്‍ക്കെതിരെയും കോവിഡുമായി ബന്ധപ്പട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും എന്‍എസ്എ, ഗുണ്ടാനിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ യോഗി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.