സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്ത് എല്ലാവരും അങ്ങനെ വിചാരി ച്ചപ്പോള്‍ എല്ലായിടത്തും തോറ്റെന്നും രമേശ് ചെന്നി ത്തല
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുന്‍ പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്ര സ് നേതാവ് എന്ന പേരില്‍ നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ പോരാ യുഡിഎഫിന് വോട്ട് ചെയ്യണം. സ്വന്തം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥയും സത്യസന്ധതയും പുലര്‍ത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്ത് എല്ലാ രും അങ്ങനെ വിചാരിച്ചപ്പോള്‍ എല്ലായിടത്തും തോറ്റു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെ ട്ടു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത് സംഘടനാ പ്രശ്‌നം കൊണ്ടല്ല. കെപിസിസി പ്രസിഡന്റ് സ്ഥാ നം ഒഴിഞ്ഞപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ തീരുമാനിച്ചതാണ്. മൂന്ന് മാസം മുന്‍പ് രാജി നല്‍കിയതാ ണ്. ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. കെ.സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്.പിണറായി വിജയന്‍ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടര്‍ ഭരണം കോ വിഡിന്റെ കുഞ്ഞാണ്.
മുസ്ലീം ലീഗിന്റെ വിമര്‍ശനം സദുദ്ദേശപരമാണ്. യു ഡി എഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ആ വിമര്‍ശനം. നിലവില്‍ സംഘട നാ തര്‍ക്കങ്ങള്‍ ഇല്ല. നേതൃത്വവുമായി യോജിച്ചാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.