ജിദ്ദ: യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ സംബന്ധിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഫോണിൽ ചർച്ച ചെയ്തു. യുക്രെയ്നിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങളും അനുബന്ധമായ എല്ലാ കാര്യങ്ങളും സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താനുള്ള സൗദിയുടെ താൽപര്യം കിരീടാവകാശി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലുള്ള മേഖലകളും അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. ക്രിയാത്മകമായ പരിശ്രമങ്ങൾക്കും നല്ല പ്രവർത്തനങ്ങൾക്കും റഷ്യൻ പ്രസിഡന്റ് സൗദിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള റിയാദിന്റെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രശംസിച്ചതായി ക്രെംലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി പുടിൻ ഫോണിൽ സംസാരിച്ചെന്നും ഈ സമയത്ത് വാഷിങ്ടണുമായുള്ള ചർച്ചകൾക്ക് സാഹചര്യമൊരുക്കിയ സൗദിയുടെ മധ്യസ്ഥ ശ്രമങ്ങളെ പുടിൻ പ്രശംസിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യുഎസ്- റഷ്യൻ ബന്ധം സാധാരണ നിലയിലാക്കുന്നതിന് സംഭാവന നൽകാൻ സൗദി കിരീടാവകാശി സന്നദ്ധത പ്രകടിപ്പിച്ചതായും ക്രെംലിൻ വ്യക്തമാക്കി. ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിലെ സഹകരണത്തിന്റെ പ്രാധാന്യം പുടിനും അമീർ മുഹമ്മദ് ബിൻ സൽമാനും ഊന്നിപ്പറഞ്ഞതായും പ്രസ്താവനയിൽ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.