Breaking News

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി  ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.
യുഎഇ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയന്ത്രണം ലംഘിക്കുന്നത് കുട്ടിയുടെ സുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകും. ഇത്തരം അശ്രദ്ധമായ പെരുമാറ്റം അപകടമുണ്ടായാൽ ഗുരുതരമായ പരുക്കുകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.   വാഹനമോടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവനും അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.റോഡ് സുരക്ഷ നിലനിർത്താൻ നിർമിത ബുദ്ധി(ഐ), സ്മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ദുബായ് പൊലീസ് അവരുടെ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. റോഡിലെ ജീവൻ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ റിപാർട്ട് ചെയ്യാൻ താമസക്കാർ മുന്നോട്ടുവരണമെന്നും അധികൃതർ നിർദേശിച്ചു. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.