Breaking News

യുഎഇ സ്വദേശിയായി വേഷമിട്ട് തട്ടിയത് വൻതുക, പണം ചെലവഴിച്ചത് ആഡംബര ജീവിതത്തിന്; ഒടുവിൽ പിടിയിൽ, 20 വർഷം തടവ്.

ദുബായ് : യുഎഇ സ്വദേശിയായി വേഷമിട്ട് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതിന് ലെബനീസുകാരനെ സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. സ്വദേശി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അലക്സ് ടാന്നസ് (39)  ലോകത്തെങ്ങുമുള്ള ഇരകളെ ഒാൺലൈൻ വഴി കബളിപ്പിച്ച് ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തത്.
വിവിധ പദ്ധതികളിലേയ്ക്ക് നിക്ഷേപം ക്ഷണിച്ച് വൻ വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനങ്ങൾ പ്രതി ഇരകൾക്ക് നൽകുകയായിരുന്നു. ലഭിച്ച വൻ തുകകള്‍ പ്രതി സ്വന്തം ആഡംബര ജീവിതത്തിനും കുടുംബത്തിനും വേണ്ടി ചെലവഴിച്ചതായും കണ്ടെത്തി. പ്രതിയെ വൈകാതെ പിടികൂടുകയും ചെയ്തു. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപം നടത്താൻ പ്രതി തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഇരകളിലൊരാളായ ബെൽജിയത്തിൽ നിന്നുള്ള മാർക്ക് ഡി സ്പീഗലേരി പറഞ്ഞു.
ഇതനുസരിച്ച് 2012 ൽ ദുബായ് ബാങ്കിലേയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു. അദ്ദേഹത്തിന്റെ പാം ജുമൈറയിലെ വീട്ടിൽ അലക്സ് ഇരകളിൽ പലർക്കും വിരുന്നുനൽകുകയും രാജകുടുംബവുമായി താൻ ചങ്ങാതിമാരാണെന്ന് അവകാശപ്പെടുകയും ചെയ്തുവെന്നും ഡി സ്പീഗലേരി പറഞ്ഞു. അതുപോലെ, ലിബിയയിൽ നിന്നുള്ള ഒമർ വൈ. അബൗഹലാല തന്റെ കൈയിൽ നിന്ന് പ്രതി 1.15 ദശലക്ഷം ദിർഹം നഷ്‌ടപ്പെട്ടതായി പരാതിപ്പട്ടു. ഇദ്ദേഹം ദുബായ് കോടതിയിൽ നിയമസഹായം തേടുകയും ചെയ്തു. പ്രതിയുടെ സ്ഥാപനങ്ങളിലൊന്നായ ഇക്വിക്കോ എൻ്റർപ്രൈസസ് ഇൻക് ആയിരുന്നു പദ്ധതികളുടെ ആസ്ഥാനം.
എമിറാത്തി വികസന ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് പണം ലഭ്യമാണെന്ന് അവകാശപ്പെട്ട് പ്ര തിരികെ നൽകാനും ഉത്തരവിട്ടതായി യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു. സാൻ അന്റോണിയോയിലും മറ്റിടങ്ങളിലും  അമേരിക്കക്കാരെ ഒറ്റിക്കൊടുത്ത ഒരു സീരിയൽ കൺ-ആർട്ടിസ്റ്റായിരുന്നു പ്രതി. വർഷങ്ങളായി അവരുമായി വളർത്തിയെടുത്ത വിശ്വാസം മുതലാക്കുകയായിരുന്നുവെന്ന് ടെക്സാസിലെ വെസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ജെയിം എസ്പാർസ പറഞ്ഞു. ഇരകളിൽ പലരും അമേരിക്കൻ സ്വപ്നം കണ്ടിരുന്ന ചെറുകിട ബിസിനസ് ഉടമകളായിരുന്നു.തി ഒരു സോഫ്‌റ്റ്‌വെയർ കമ്പനി ഉടമയുമായി ചേർന്ന് ഗോസ്റ്റ് കിച്ചണുകൾ സ്ഥാപിക്കാൻ സംയുക്ത സംരംഭം പോലും നടത്തി. 2021 ജൂണിനും ഓഗസ്റ്റിനുമിടയിൽ നാല് പേയ്‌മെൻ്റുകളിലായി 70,000 ഡോളർ ഇതുവഴി സ്വന്തമാക്കി. എന്നാൽ പദ്ധതികൾ യാഥാർഥ്മായയില്ല. ‘യുഎഇയുടെ ലോക സമാധാന അംബാസഡർ’ എന്ന നിലയിലും ദുബായ് ആസ്ഥാനമായുള്ള ഒരു കൂട്ടായ്മയുടെ ചെയർമാനായും സ്വയം ചമഞ്ഞും ഇരകളെ വിശ്വസിപ്പിച്ചു.
2021 ന്റെ തുടക്കത്തിൽ തന്റെ നിക്ഷേപകർക്ക് തിരിച്ചടവ് നൽകാതിരിക്കാൻ അദ്ദേഹം പാപ്പരത്തത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരി 9 ന് അറസ്റ്റിലായ പ്രതി ആറ് വഞ്ചനക്കേസുകളിലാണ് ഉൾപ്പെട്ടത്.  ജൂലൈയിൽ ഇയാൾ കുറ്റം സമ്മതിച്ചു. ജയിൽ ശിക്ഷയ്‌ക്കൊപ്പം ഇരകൾക്ക് 22 ലക്ഷം ഡോളർ തിരികെ നൽകാനും ഉത്തരവിട്ടതായി യുഎസ് അറ്റോർണി ഓഫീസ് പറഞ്ഞു. സാൻ അന്റോണിയോയിലും മറ്റിടങ്ങളിലും  അമേരിക്കക്കാരെ ഒറ്റിക്കൊടുത്ത ഒരു സീരിയൽ കൺ-ആർട്ടിസ്റ്റായിരുന്നു പ്രതി. വർഷങ്ങളായി അവരുമായി വളർത്തിയെടുത്ത വിശ്വാസം മുതലാക്കുകയായിരുന്നുവെന്ന് ടെക്സാസിലെ വെസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ജെയിം എസ്പാർസ പറഞ്ഞു. ഇരകളിൽ പലരും അമേരിക്കൻ സ്വപ്നം കണ്ടിരുന്ന ചെറുകിട ബിസിനസ് ഉടമകളായിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.