ദുബായ് : ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം. നിയമ പ്രകാരമല്ലാതെ യുഎഇയിൽ താമസിക്കുന്ന മുഴുവൻ പേർക്കും പിഴ കൂടാതെ രേഖകൾ ക്രമപ്പെടുത്താനുള്ള അവസാന അവസരമാണ് കഴിയാൻ പോകുന്നത്. പൊതുമാപ്പിനു ശേഷം പിടിക്കപ്പെടുന്ന നിയമ ലംഘകർക്ക് കടുത്ത പിഴയാണ് കാത്തിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താത്തവർക്ക് ഇനി ന്യായീകരണങ്ങൾ പറയാനില്ലെന്നും ജനങ്ങളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് പൊതുമാപ്പിന്റെ കാലാവധി 2 മാസം കൂടി നീട്ടിയതെന്നും അധികൃതർ പറഞ്ഞു. ഡിസംബർ 31നു ശേഷം രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
മാപ്പുകാലം കഴിഞ്ഞാൽ ലംഘകർക്ക് മാപ്പില്ല
സെപ്റ്റംബർ 1ന് ആണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബറിൽ അവസാനിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ ആവശ്യക്കാരുണ്ടെന്നു മനസ്സിലാക്കി ഈ മാസം 31 വരെ നീട്ടുകയായിരുന്നു. പൊതുമാപ്പിൽ രേഖകൾ നിയമപരമാക്കുന്നവരിൽ നിന്ന് ഒരു രൂപയും പിഴയായി ഈടാക്കില്ല. രേഖകൾ ശരിയാക്കി ഈ രാജ്യത്തു തുടരുന്നതിനും അവസരം നൽകിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങേണ്ടവർക്ക് അങ്ങനെ ചെയ്യാം. പുതിയ ജോലിയിൽ തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാകാം.
നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റിനു പണമില്ലാത്തവർക്ക് ജിഡിആർഎഫ്എ സൗജന്യ ടിക്കറ്റുകൾ നൽകിയതായും അൽ മർറി പറഞ്ഞു. പൊതുമാപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ, രാജ്യമെമ്പാടും പരിശോധനകളും തുടങ്ങും. പരിശോധനകളിൽ അനധികൃത താമസക്കാരെ കണ്ടെത്തിയാൽ അവർക്കുള്ള ശിക്ഷ കനത്തതാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.